മാതങ്കോട് പാടശേഖരങ്ങൾ മുങ്ങി; ഏഴേക്കറോളം വയലിൽ വെള്ളംകയറി

  |   Wayanadnews

പനമരം: മഴവീണ്ടും ശക്തമായതോടെ പനമരം മാതങ്കോടെ നെൽവയലുകൾ മുങ്ങി. 20 ദിവസത്തിനുമുമ്പ് വിത്തിറക്കിയ നെൽക്കൃഷി ഇതോടെ നശിച്ചു. പടിഞ്ഞാറത്തറ ഡാമിലെ ഷട്ടറുകൾ ഉയർത്തിയതും മഴ ശക്തി പ്രാപിക്കുകയും ചെയ്തതോടെ കബനി കവിഞ്ഞൊഴുകുന്നതാണ് ഏക്കറു കണക്കിന് പാടശേഖരങ്ങളിൽ വെള്ളം കയറാൻ കാരണമായത്. നാലാംതവണയാണ് മാതങ്കോട് വെള്ളം കയറുന്നത്. ആഴ്ചകൾക്ക് മുമ്പുണ്ടായ മഹാപ്രളയത്തിൽ ഇവിടെ നെല്ല്, വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിച്ചിരുന്നു. നാല് ദിവസമായി വയലുകളിൽ വെള്ളം നിറയുകയാണ്. ഇതോടെ ഏഴേക്കറോളം നെൽവയലുകൾ വെള്ളത്തിനടിയിലായി. മുളച്ചു തുടങ്ങിയ നഞ്ചകൃഷിയും നശിച്ച അവസ്ഥയിലാണ്. കഴിഞ്ഞ പ്രളയത്തിൽ പനമരം കൃഷിഭവനിൽ നിന്നും ഏക്കറിന് 30 കിലോഗ്രാം വിത്ത് ലഭിച്ചത് ഏറെ ആശ്വാസമായെങ്കിലും പാട്ടത്തിനെടുത്തും സ്വന്തമായും കൃഷിയിറക്കിയ കർഷകരാണിപ്പോൾ കാലാവസ്ഥ ചതിച്ചതോടെ ദുരിതത്തിലായിരിക്കുന്നത്. പരമ്പരാഗത കർഷകരായ ജോർജ് ചാത്തങ്കണ്ടം, സി.പി. ബാലഗോപാലൻ, പി.കെ. പ്രതീഷ്, പത്മാവതി പ്രീതാ നിവാസ്, മാർക്കോസ് പുല്പള്ളി, ബിജു നിരപ്പിൽ, നെല്ലിക്കുന്നേൽ ക്രിസ്റ്റി, കുഞ്ഞികൃഷ്ണൻ വടക്കേവീട്, സോമരാജ് പൂവത്തിങ്കൽ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് നശിച്ചത്.

ഫോട്ടോ http://v.duta.us/Em-eIgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GPrSLAEA

📲 Get Wayanad News on Whatsapp 💬