മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയ്ക്ക് കഥകളിപുരസ്കാരം സമ്മാനിച്ചു

  |   Kollamnews

കരുനാഗപ്പള്ളി : കഥകളി ആചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ പന്നിശ്ശേരി പുരസ്കാരം കഥകളി ചുട്ടികുത്ത് കലാകാരൻ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയ്ക്ക് സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പന്നിശ്ശേരിയുടെ 77-ാം സമാധിവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൻ.വിജയൻ പിള്ള എം.എൽ.എ.യാണ് പുരസ്കാരം നൽകിയത്. മരുതൂർക്കുളങ്ങര മഹാദേവക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പന്നിശ്ശേരി അനുസ്മരണ സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഥകളിരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കലാമണ്ഡലം പ്രശാന്തിന് സമ്മാനിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഡോ. കണ്ണൻ, കുരുമ്പോലിൽ ശ്രീകുമാർ, പ്രതീഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പന്നിശ്ശേരി രചിച്ച ശ്രീശങ്കരവിജയം കഥകളിയും അരങ്ങേറി....

ഫോട്ടോ http://v.duta.us/Lnav7wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/M4mNZgAA

📲 Get Kollam News on Whatsapp 💬