മത, ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിന്റെ ആവശ്യം -ഹൈദരലി ശിഹാബ് തങ്ങൾ

  |   Malappuramnews

വളാഞ്ചേരി: മത, ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുള്ള പാഠ്യക്രമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പുറമണ്ണൂർ മജ്ലിസ് ഉമരിയ്യ വാഫി കോളേജിന് പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മജ്ലിസ് പ്രസിഡന്റ് പി.കെ. അബ്ദുമുസ്ലിയാർ അധ്യക്ഷനായി.

സെക്രട്ടറി സി.പി. ഹംസഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. ദാറുൽഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ചോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. സി.ഐ.സി.കോ-ഓർഡിനേറ്റർ അബ്ദുൾ ഹക്കീം ഫൈസി വാഫി സന്ദേശം നൽകി.

കെ.പി.എ. മജീദ്, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എ. റഹ്മാൻ ഫൈസി, കെ.എസ്.എ. തങ്ങൾ, കെ.കെ.എച്ച്. തങ്ങൾ, അബ്ദുൾ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, സലീം കുരുവമ്പലം, ചോ. താജുദ്ദീൻ വാഫി, എം.പി. മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights:hyderali shihab thangal at Valanchery...

ഫോട്ടോ http://v.duta.us/ql0kIgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GeeJWQAA

📲 Get Malappuram News on Whatsapp 💬