മിനി സിവിൽസ്റ്റേഷൻ: ഇരിട്ടിയുടെ കാര്യം ഇരുട്ടിൽത്തന്നെ

  |   Kannurnews

ഇരിട്ടി: പുതുതായി അനുവദിച്ച 11 താലൂക്കുകളിൽ പത്തെണ്ണത്തിലും മിനി സിവിൽസ്റ്റേഷൻ നിർമാണം പുരോഗമിക്കവെ മലയോര താലൂക്കായ ഇരിട്ടിയുടെ കാര്യം ഇപ്പോഴും ഇരുട്ടിൽത്തന്നെ. 11 താലൂക്കുകളിൽ ആദ്യം പ്രവർത്തനക്ഷമമായത് ഇരിട്ടിയാണെങ്കിലും മിനി സിവിൽസ്റ്റേഷന്റെ കാര്യത്തിൽ ഇരിട്ടി അവഗണിക്കപ്പെടുകയാണ്.

ഇരിട്ടിക്കൊപ്പം നിലവിൽ വന്ന കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ മിനി സിവിൽ സ്റ്റേഷനുളള 11 കോടിയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. അഞ്ചുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്കോഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഇനിയും ഏറെ കാത്തിരിക്കണം.

സ്വന്തമായി ഒരേക്കർ ഭൂമിയുണ്ടായിട്ടും ഇരിട്ടിയുടെ കാര്യത്തിൽ തീരുമാനം വൈകുകയാണ്. പയഞ്ചേരിയിൽ റവന്യൂവകുപ്പിന്റെ കൈവശമുള്ള ഒരേക്കർ സ്ഥലത്ത് മിനി സിവിൽസ്റ്റേഷനുവേണ്ടി അഞ്ചുനിലക്കെട്ടിടം നിർമിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരത്തോടെ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. മന്ത്രിമാർക്ക് സണ്ണി ജോസഫ് എം.എൽ.എ. നിവേദനവും നൽകിയിരുന്നു. എന്നാൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മട്ടന്നൂരിൽ സിവിൽ സ്റ്റേഷന് പണം വകയിരുത്തിയപ്പോൾ ഇരിട്ടിയെ അവഗണിച്ചതിൽ വൻ പ്രതിഷേധമുയർന്നിരുന്നു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയെ തഴഞ്ഞ് മട്ടന്നൂരിനെ പരിഗണിച്ചത് രാഷ്ട്രീയ വിവേചനമാണെന്ന ആരോപണമാണ് ഉയർന്നത്. വെള്ളരിക്കുണ്ടിനും മട്ടന്നൂരിനും കിഫ്ബിയിൽ ഉൾപ്പെടുത്തി സിവിൽ സ്റ്റേഷന് ഭരണാനുമതി ലഭിച്ചതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്....

ഫോട്ടോ http://v.duta.us/KxYdGgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/T4wziwAA

📲 Get Kannur News on Whatsapp 💬