മലപ്പുറത്തെ പ്രളയബാധിതര്‍ക്ക് സൗജന്യ സൗരോര്‍ജ്ജ റാന്തലുമായി അനെര്‍ട്ട്

  |   Keralanews

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലുള്ളവർക്കായി സൗരോർജ്ജ റാന്തലുകൾ വിതരണം ചെയ്യാനൊരുങ്ങി അനെർട്ട്. മലപ്പുറം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമാണ് അനെർട്ട് സൗരോർജ്ജ റാന്തലുകൾ സൗജന്യമായി നൽകുന്നത്.

മലപ്പുറത്തെ പ്രളയബാധിത മേഖലകളിൽ ഇപ്പോഴും പൂർണമായും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗരോർജ്ജ റാന്തലുകൾ വിതരണം ചെയ്യാനൊരുങ്ങുന്നത്.

സൗരോർജ്ജ റാന്തലുകളുമായുള്ള ആദ്യലോഡ് വാഹനം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. തിരുവനന്തപുരത്തെ അനെർട്ട് ഓഫീസിൽ നിന്നും പുറപ്പെപ്പെട്ട വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം അനെർട്ട് ഡയറക്ടർ അമിത് മീണ ഐ.എ.എസ്. നിർവഹിച്ചു.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 100 റാന്തലുകളാണ് ആദ്യഘട്ടത്തിൽ ജില്ലാ ഭരണകൂടത്തിന് കൈമാറുക. തുടർന്ന് ആവശ്യമനുസരിച്ച് കൂടുതൽ മേഖലകളിൽ സൗരറാന്തൽ എത്തിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ഡയറക്ടർ അമിത് മീണ പറഞ്ഞു.

10 വാട്ട് സോളാർ പാനലും അഞ്ച്വാട്ട് എൽ.ഇ.ഡി. ലൈറ്റും ഉൾപ്പെടെ 2200 രൂപയാണ് ഒരു സോളാർ റാന്തലിന്റെ വില. ഒരു ദിവസം മുഴുവനും സൂര്യപ്രകാശം ലഭിച്ചാൽ 4 മണിക്കൂർ വരെ പ്രകാശിപ്പിക്കാൻ കഴിയും. സോളാർ പാനൽ ഉൾപ്പെടെയുള്ള ലൈറ്റ് യൂണിറ്റിന് അഞ്ച്വർഷം വാറണ്ടിയും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിക്ക് രണ്ട്വർഷം വാറണ്ടിയും ഉണ്ട്....

ഫോട്ടോ http://v.duta.us/QlWYgwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ZE6HjQAA

📲 Get Kerala News on Whatsapp 💬