മലയാള സർവകലാശാലയിൽ ഓണക്കോടി വിതരണവും ആദരിക്കലും

  |   Malappuramnews

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും വെട്ടത്തുനാട് ചരിത്രസാംസ്കാരിക സമിതിയും ചേർന്ന് ഓണക്കോടി വിതരണവും പ്രളയരക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആദരിക്കലും നടത്തി. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്തു. കെ.കെ. റസാഖ് ഹാജി അധ്യക്ഷനായി.

പ്രളയക്കെടുതിയിലകപ്പെട്ട കുടുംബങ്ങൾക്ക് റീജൻസി ഗ്രൂപ്പ് എം.ഡി. ഡോ. അൻവർ അമീൻ ഓണക്കോടി വിതരണംചെയ്തു. പ്രളയരക്ഷാ ദൗത്യത്തിൽ പങ്കെടുത്ത സംഘടനകളെ തിരൂർ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ ആദരിച്ചു. തുണിസഞ്ചി വിതരണം ഡോ. ടി. അനിതകുമാരിയും ഓണപ്പതിപ്പ് പ്രകാശനം ആഷിഖ് കൈനിക്കരയും നിർവഹിച്ചു.

ഖദീജ നർഗ്ഗീസ് ക്ലാസ്സെടുത്തു. ഫിറോസ് ബാബു, ഗായത്രി മധുസൂദൻ, ആദർശ്, ഡോ. മഞ്ജുഷ ആർ. വർമ്മ, കെ.സി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

Content Highlights:Onam celebrations at Malayalam University...

ഫോട്ടോ http://v.duta.us/Tda8CQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HGjL8wAA

📲 Get Malappuram News on Whatsapp 💬