റോഡുകളുടെ ശോച്യാവസ്ഥ: കർശന നടപടികളുമായി കളക്ടർ

  |   Ernakulamnews

കാക്കനാട്: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു.

ബുധനാഴ്ച വൈകീട്ട് നടന്ന യോഗത്തിലെ തീരുമാന പ്രകാരം അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ (സി.ആർ.പി.സി.) 133 വകുപ്പ് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ നോട്ടീസ് നൽകി.

കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ. സെക്രട്ടറി എന്നിവർക്കാണ് നോട്ടീസ്. കലൂർ - കടവന്ത്ര റോഡ്, തമ്മനം - പുല്ലേപ്പടി റോഡ്, തേവര ഫെറി (പണ്ഡിറ്റ് കറുപ്പൻ) റോഡ്, പൊന്നുരുന്നി ചളിക്കവട്ടം റോഡ്, പൊന്നുരുന്നി (ടെമ്പിൾ) റോഡ് എന്നിവയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥരെന്ന നിലയിലാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും ജി.സി.ഡി.എ. സെക്രട്ടറിക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

ഏഴ് ദിവസത്തിനകം റോഡുകൾ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സി.ആർ.പി.സി. 141 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസ്. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം തുടർ നടപടികളിലേക്ക് കടക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ സെപ്റ്റംബർ 11-ന് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം....

ഫോട്ടോ http://v.duta.us/1aPAawAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Tdy_3QAA

📲 Get Ernakulam News on Whatsapp 💬