വിജയരാജമല്ലിക ജാഷിമിന്റെ ജീവിതത്തിലേക്ക്; വിവാഹം ഇന്ന്

  |   Thrissurnews

തൃശ്ശൂർ: മലയാളത്തിലെ ആദ്യ ട്രാൻസ്വുമൺ കവി വിജയരാജമല്ലിക വിവാഹിതയാകുന്നു. തൃശ്ശൂർ മണ്ണുത്തി സ്വദേശി ജാഷിമാണ് വരൻ. ഏറെനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് വിജയരാജമല്ലിക ഫെയ്സ് ബുക്കിൽ കുറിച്ചു.

ശനിയാഴ്ച പത്തിനും പതിനൊന്നിനും ഇടയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പരിസരകേന്ദ്രമാണ് വിവാഹവേദി.

തൃശ്ശൂർ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗൽ വൊളന്റിയറാണ്. ഫ്രീലാൻസ് സോഫ്റ്റ്വേർ എൻജിനീയറാണ് ജാഷിം. ഒരുവർഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്.

ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിർപ്പിനൊടുവിലാണ് വിവാഹം. തന്റെ കാമുകനെ വസന്തസേനൻ എന്ന് പലവുരു വിജയരാജമല്ലിക എഴുത്തുകളിൽ പരിചയപ്പെടുത്തിയിരുന്നു....

ഫോട്ടോ http://v.duta.us/pJaeMwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/aO9jkAAA

📲 Get Thrissur News on Whatsapp 💬