വിട്ടൊഴിയാതെ കാട്ടാനകൾ; ശീതകാലപച്ചക്കറി കർഷകർ ദുരിതത്തിൽ

  |   Idukkinews

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ കാട്ടാനശല്യംമൂലം ശീതകാലപച്ചക്കറി കർഷകർ ദുരിതമനുഭവിക്കുന്നു. വിളവെടുക്കാറായ വെളുത്തുള്ളി, കാബേജ്, ഉരുളക്കിഴങ്ങ്, കാരറ്റ്, വിവിധയിനം ബീൻസുകൾ തുടങ്ങിയവ സന്ധ്യയാകുന്നതോടുകൂടി കാട്ടാനക്കൂട്ടം എത്തി നശിപ്പിക്കും. കീഴാന്തൂർ സ്വദേശികളായ ചന്ദ്രസുകുമാരൻ, മണികണ്ഠൻ എന്നിവരുടെ ആടിവയലിലെ വെളുത്തുള്ളിക്കൃഷി പൂർണമായും നശിപ്പിച്ചു. ഓണത്തിന് വിപണിയിലെത്തിക്കാനുള്ള വിളകളാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി കാട്ടാനകളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കാന്തല്ലൂർ പഞ്ചായത്തിലെ നിരവധി ഗ്രാമങ്ങൾ. ജനവാസമേഖലയിലും കൃഷിയിടങ്ങളിലും തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം, മഴപെയ്ത് ചിന്നാർ വനമേഖലയിൽ പച്ചപ്പായിട്ടും വനത്തിലേക്ക് മടങ്ങുന്നില്ല. ഇവയെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്....

ഫോട്ടോ http://v.duta.us/DBUo-gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/9RKZNQEA

📲 Get Idukki News on Whatsapp 💬