വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാകണം-മന്ത്രി

  |   Kollamnews

ഓയൂർ : വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നതോടെ ജനസൗഹൃദവുമാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. വില്ലേജ് ഓഫീസുകളിൽ എത്തുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പു കല്പിക്കുകയും കഴിയാത്തവ എത്രയും പെട്ടെന്ന് മേൽ ഓഫീസുകൾക്ക് അയയ്ക്കുകയും ചെയ്യണം. ഫയലുകൾ വെച്ചുതാമസിപ്പിക്കുന്നത് ജനദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.

ഓടനാവട്ടം വില്ലേജ് ഓഫീസിന് പുതുതായി നിർമിച്ച കെട്ടിടം നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ജനങ്ങളെ വട്ടംചുറ്റിക്കുന്ന സ്ഥിതി ഉണ്ടാകാനും അഴിമതിക്കാരായി തുടരാനും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഓടനാവട്ടം ജങ്ഷനിൽ ചേർന്ന യോഗത്തിൽ അയിഷാപോറ്റി എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സി. എൻജിനീയർ പി.എ.നസീം റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടർ ബി.അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലീംലാൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജഗദമ്മ, എ.ഡി.എം. പി.ആർ.ഗോപാലകൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ, വാർഡ് അംഗം ഓടനാവട്ടം വിജയപ്രകാശ്, ആർ.മനോഹരൻ, എൽ.ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

വില്ലേജ് ഓഫീസിലേക്കുള്ള 200 മീറ്റർ ദൂരംവരുന്ന വഴി സഞ്ചാരയോഗ്യമാക്കുമെന്നും നൽകിയ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

ഫോട്ടോ http://v.duta.us/ZrUvLAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GQdDeQAA

📲 Get Kollam News on Whatsapp 💬