വഴിയില്ല,ഈ കുടുംബങ്ങള്‍ക്ക് ഓണവുമില്ല; കണ്ണുതുറക്കുമോ അധികാരികൾ?

  |   Alappuzhanews

കാവാലം: ഈ കുടുംബങ്ങൾക്ക് ഓണാഘോഷമില്ല. ഉള്ളത് നിലനില്പിനായുള്ള പോരാട്ടം. നീലംപേരൂർ പഞ്ചായത്ത് കോഴിച്ചാൽ പാടശേഖരത്തെ 300 ഓളം കുടുംബങ്ങളാണ് അതിജീവനത്തിനായി പോരാടുന്നത്. 200 ഏക്കറുള്ള പാടശേഖരത്തിന്റെ ഉള്ളിലും പുറം ബണ്ടിലുമായി 300 ഓളം കടുംബങ്ങളാണ് താമസിക്കുന്നത്. താഴ്ന്ന പ്രദേശമായ ഇവിടെ കാലങ്ങളായി വർഷത്തിൽ ഏറിയ പങ്കും വെള്ളക്കെട്ടാണ്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ ചെറുവള്ളങ്ങളിലോ ചങ്ങാടത്തിലോ യാത്ര ചെയ്യേണ്ടസ്ഥിതിയാണ്.

അല്ലെങ്കിൽ നല്ലെരു നടവഴി പോലുമില്ലാത്ത പാടശേഖരത്തിന്റെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പുറം ബണ്ടിലൂടെ തപ്പിതടഞ്ഞ് നടക്കേണ്ട സ്ഥിതി. ഈ ദുരവസ്ഥയിൽ അകപ്പെട്ട് അടുത്തിടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതിന്റെ ആഘാതത്തിൽനിന്ന് നാട്ടുകാർ ഇനിയും മോചിതരായിട്ടില്ല. പ്രഭാത കുർബാനയ്ക്കു പോകുമ്പോൾ കാൽതെറ്റി വെള്ളക്കെട്ടിൽവീണാണ് കുറുപ്പശ്ശേരി വത്സമ്മ മരിച്ചത്.

പാടശേഖരത്തിനുള്ളിൽ താമസിക്കുന്ന വത്സമ്മയുടെ സംസ്കാരകർമത്തിനെത്തി മടങ്ങുമ്പോൾ ഹൃദയാഘാതമുണ്ടായതിനെതുടർന്നാണ് തോട്ടക്കാട്ടു ഇരവരുചിറ കെജി ഭവനിൽ കരുണാകരന്റെ ആകസ്മികമരണം. കരുണാകരനെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതിരുന്നതാണ് മരണ കാരണം.

കൃഷ്ണപുരത്തുനിന്ന് കോഴിച്ചാൽ വടക്കു പാടശേഖരത്തലൂടെ ആരംഭിച്ച ട്രാക്ടർ റോഡിന്റെ നിർമാണം പൂർത്തിയായാൽ പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ഈ ദുരിതത്തിനു പരിഹാരമാകുമായിരുന്നു. എന്നാൽ, 1400മീറ്റർ ദൂരത്തിൽ പൂർണമായും പാടശേഖരത്തിലൂടെയുള്ള റോഡിന്റെ നിർമാണം 500 മീറ്ററെത്തിയപ്പോൾ മുടങ്ങി. റോഡിന്റെ നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീപ്രവർത്തകരും നാട്ടുകാരുമടക്കം ജില്ലാഭരണകൂടത്തിനും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടും ഒരുനടപടിയുമുണ്ടായില്ല....

ഫോട്ടോ http://v.duta.us/MmzjLAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UihbkwAA

📲 Get Alappuzha News on Whatsapp 💬