സുരക്ഷയ്ക്ക് 182-ൽ വിളിക്കണമെന്ന് മാവേലി

  |   Palakkadnews

പാലക്കാട്: ആദ്യം ഓണാശംസകൾ. പിന്നെ ‘സുരക്ഷയ്ക്ക് 182-ൽ വിളിക്കണേ, മറക്കരുത്...’ എന്ന ഓർമപ്പെടുത്തലും. പാലരുവി എക്സ്‌പ്രസ്സിലെ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നെങ്കിലും റെയിൽവേ സംരക്ഷണസേനയുടെ ബോധവത്കരണ പരിപാടിയാണെന്നറിഞ്ഞതോടെ സന്തോഷം. അപ്പോഴേക്കും വന്നു, മാവേലിയുടെ നിർദേശങ്ങൾ. ഫുട്ബോർഡിൽ യാത്ര ചെയ്യരുത്. റെയിൽവേനിയമങ്ങൾ പാലിക്കണം... ഒപ്പം, നിർദേശങ്ങളടങ്ങിയ നോട്ടീസും. ഒലവക്കോട് റെയിൽവേസ്റ്റേഷനിലാണ് റെയിൽവേ സംരക്ഷണസേന വ്യത്യസ്തമായ ബോധവത്കരണവുമായെത്തിയത്.റെയിൽവേ ഡിവിഷണൽ സെക്യൂരിറ്റി ഓഫീസിലെ ഉദ്യോഗസ്ഥനായ അലിയാണ്‌ മാവേലിയായി വേഷമിട്ടത്. സർക്കിൾ ഇൻസ്പെക്ടർ ടി.എം. മുരളീധരൻ, ഇൻസ്പെക്ടർ ഗിരീഷ്, എസ്.ഐ. കതിരേശ് ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു....

ഫോട്ടോ http://v.duta.us/6AuEyAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MZQ0RwAA

📲 Get Palakkad News on Whatsapp 💬