സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും സേവന-വേതന വ്യവസ്ഥ വേണം-പി.ഡി.എസ്.എ.

  |   Kollamnews

കരുനാഗപ്പള്ളി : സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് ദേവസ്വം ബോർഡിലെപ്പോലെ അടിസ്ഥാന സേവന-വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷൻ (പി.ഡി.എസ്.എ.) ആർ.രാമചന്ദ്രൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകി.സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് നിലവിൽ സേവന-വേതന വ്യവസ്ഥകളോ പെൻഷൻ, ബോണസ് ആനുകൂല്യങ്ങളോ ഇല്ല. ഈ ആവശ്യങ്ങൾ ബില്ലായി അവതരിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.സംസ്ഥാന പ്രസിഡന്റ് വിനോദ് കൃഷ്ണ, സെക്രട്ടറി ശിവപ്രസാദ് കൊച്ചുമഠം, വൈസ് പ്രസിഡന്റ് ശ്യാംലാൽ വരമ്പേൽ, ജോയിന്റ് സെക്രട്ടറി അശ്വിൻ നാരായണൻ, ട്രഷറർ മനു ശങ്കർ, ജില്ലാ സെക്രട്ടറി പ്രജിൽ പ്രമോദ്, ജില്ലാ പ്രസിഡന്റ് അനൂപ് ചന്ദ്രൻ തുടങ്ങിയവരാണ്‌ നിവേദകസംഘത്തിലുണ്ടായിരുന്നത്‌....

ഫോട്ടോ http://v.duta.us/Y9H5qwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Z3RkggAA

📲 Get Kollam News on Whatsapp 💬