ഹിന്ദുസ്ഥാൻ പെട്രോളിയം കേർപ്പറേഷൻ ഒരു കോടി 33 ലക്ഷം രൂപ നൽകും

  |   Kozhikodenews

എലത്തൂർ: എലത്തൂർ റെയിൽവേ അടിപ്പാതയുടെ സമീപന റോഡ് വികസിപ്പിക്കുന്നത് സംബന്ധിച്ച്ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും എച്ച്.പി.സി.എൽ. റീജണൽ മാനേജർ നവീൻ കുമാറും വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാർപ്രകാരം ഒരു കോടി മുപ്പത്തിമുന്ന് ലക്ഷം രൂപ റോഡ് വികസനത്തിന് എച്ച്.പി.സി.എൽ. നൽകും. ഒമ്പത് മാസത്തിനുള്ളിൽ സമീപനറോഡ് വികസനം പൂർത്തിയാക്കും. നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനാണ് ധാരണ.

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്ന ഗുഡ്സ് വാഗണുകൾ എലത്തൂർ റെയിൽവേ ലെവൽ ക്രോസിൽ മണിക്കൂറുകളോളം നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ ഇവിടെ അടിപ്പാതനിർമിച്ചത്.

അടിപ്പാത നിർമിച്ചിട്ട് നാലുവർഷത്തിലേറെയായെങ്കിലും ഫണ്ടില്ലാത്തത് കാരണം സമീപന റോഡ് സജ്ജമാക്കിയിരുന്നില്ല. നാട്ടുകാർ ഇവിടെ ചെമ്മൺപാതയൊരുക്കിയാണ് താത്കാംലിക പരിഹാരം കണ്ടത്.

ഈ പാതയാണ് സമീപനറോഡായി വികസിപ്പിക്കുക. ധാരണപത്രം കൈമാറുന്ന ചടങ്ങിൽ നഗരസഭാ സൂപ്രണ്ടിങ്ങ് എൻജിനിയർ ജലജ മണി, കൗൺസിലർ കൃഷ്ണൻ കലാരം കെട്ടിൽ, എച്ച്.പി.സി.എൽ. ഡിപ്പോ മാനേജർ അനിമോൻ എന്നിവർ പങ്കെടുത്തു.

ധാരണപത്രം ഒപ്പുവെക്കുന്നതിന് കാരണമായ ജനകീയ ഇടപെടലുകളുടെ നാൾവഴി ഇങ്ങനെ...

ഫോട്ടോ http://v.duta.us/9by_dQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/e7cNkQAA

📲 Get Kozhikode News on Whatsapp 💬